കായംകുളം: ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കാർത്തികപ്പള്ളി മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ജോസഫ് ചെറിയാൻ അനുസ്മരണവും മേഖലാതല ഐ.ഡി കാർഡ് വിതരണവും നടന്നു. ജനറൽ സെക്രട്ടറി സന്തോഷ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് വിനോദ് ഐറീസ് അദ്ധ്യക്ഷത വഹിച്ചു. രജിത്ത് രവി,ബി.രവീന്ദ്രൻ, ബി.ആർ.സുദർശനൻ, ആർ.അരവിന്ദൻ,എസ്. മോഹനൻ പിള്ള, സുഭദ്രാമണി, ജെ.ഗോപിനാഥ പണിക്കർ, സതീഷ് കളർ ടോൺ, വി.എസ്.ശ്യാംകുമാർ എന്നിവർ സംസാരിച്ചു.