കുട്ടനാട്: വേനൽ മഴയിൽ കൃഷി നശിച്ച നെൽ കർഷകർക്ക് അടിയന്തിരമായി സഹായം നൽകണമെന്ന് ബി.ഡി.ജെ. എസ് കുട്ടനാട് നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. രാമങ്കരി 7 ാം നമ്പർ ശാഖാ ഹാളിൽ കൂടിയ യോഗം ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് തമ്പി മേട്ടുതറ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബിജു ചമ്പക്കുളം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എ.ജി.സുഭാഷ് , ജില്ലാ കമ്മറ്റി അംഗം കെ.പി .സുബീഷ് , ബി.ഡി.എം.എസ് ജില്ലാ പ്രസിഡന്റ് സുശീലാ മോഹനൻ,
മണ്ഡലം വൈസ് പ്രസിഡന്റ് വിജയൻ തായങ്കരി, ബി.ഡി.വൈ.എസ് മണ്ഡലം പ്രസിഡന്റ് നിഥിൻ മുട്ടേൽ,സുധാ രാജേന്ദ്രൻ,ശ്രീജ രാജേഷ് തുടങ്ങിയവർ സംസാരിച്ചു.