sports

ആലപ്പുഴ: ജില്ലാ റവന്യൂ കായികമേളയ്ക്ക് ആലപ്പുഴ എസ്.ഡി.വി. സ്‌കൂൾ ഗ്രൗണ്ടിൽ തുടക്കമായി. ജില്ലാ കളക്ടർ ഡോ.രേണു രാജ് ഉദ്ഘാടനം നിർവ്വഹിച്ചു. റവന്യു സർവേ ഉദ്യോഗസ്ഥരാണ് മേളയിൽ പങ്കെടുക്കുന്നത്. ആദ്യ ദിനത്തിൽ ട്രാക്ക് ആൻഡ് ഫീൽഡ് മത്സരങ്ങളാണ് നടന്നത്. ഷട്ടിൽ, ഫുട്ബാൾ, ആം റസ്ലിംഗ് എന്നിവ ഇന്നലെ ലൈറ്റ് ഹൗസിന് സമീപം അൽപിറ്റ് ടർഫിൽ നടന്നു. ക്രിക്കറ്റ് മത്സരം ഇന്ന് റിക്രിയേഷൻ ഗ്രൗണ്ടിലും നടക്കും. എ.ഡി.എം എസ്.സന്തോഷ് കുമാർ, റവന്യു സർവേ വകുപ്പിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു.