ആലപ്പുഴ : എസ്.എൻ.ഡി.പി യോഗം കരുമാടി 13-ാം നമ്പർ ശാഖാ ഗുരുക്ഷേത്രത്തിന്റെ 28-ാമത് പ്രതിഷ്ഠാവാർഷികം ശാഖാ മാനേജിംഗ് കമ്മിറ്റിയുടെയും 26 കുടുംബയൂണിറ്റുകളുടെയും വനിതാസംഘത്തിന്റെയും യൂത്ത് മൂവ്മെന്റിന്റെയും നേതൃത്വത്തിൽ ഇന്നും നാളെയുമായി നടക്കും. ഇന്ന് രാവിലെ 8.15ന് ശാഖാ പ്രസിഡന്റ് കെ.സുരേന്ദ്രൻ പതാക ഉയർത്തും. 11.50ന് സമൂഹപ്രാർത്ഥനയും അഖണ്ഡനാമജപവും, വൈകിട്ട് 6.30ന് ദീപാരാധന.ദീപക്കാഴ്ച, 6.30ന് താലപ്പൊലി, 7ന് ഭഗവതിസേവ, 8ന് നൃത്തനൃത്യങ്ങൾ. നാളെ രാവിലെ 4ന് അഷ്ടദ്രവ്യഗണപതിഹോമം, 6.30ന് ഗുരുദേവ ഭാഗവതപാരായണം, 9ന് ഘോഷയാത്ര, 10.30ന് സാംസ്കാരിക സമ്മേളനത്തിൽ ശാഖാ പ്രസിഡന്റ് കെ.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. ശാഖാ സെക്രട്ടറി എൻ.മുരളി സ്വാഗതം പറയും. കുട്ടനാട് സൗത്ത് യൂണിയൻ കൺവീനർ സുപ്രമോദം ഉദ്ഘാടനം ചെയ്യും. ഗുരുദേവ ഭാഗവത പാരായണാചാര്യൻ ശ്രീധരനെ ജയപ്രകാശ് ആദരിക്കും. ബേബി, സതീശൻ, ബീന ദേവകി സദനം എന്നിവർ സംസാരിക്കും. ആഘോഷകമ്മിറ്റി സെക്രട്ടറി കെ.സോമൻ നന്ദി പറയും.