
ചേർത്തല:സംസ്ഥാന സർക്കാരിന്റെ രണ്ടാം 100 ദിന പരിപാടിയായ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിക്ക് കലവൂർ പി. ജെ.യു.പി എസിൽ തുടക്കമായി. പാവൽ, പീച്ചിൽ, പടവലം, വെണ്ട, മുളക്, തക്കാളി, ഇഞ്ചി, മഞ്ഞൾ തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്. പദ്ധതിയുടെ ഭാഗമായ പ്രതിജ്ഞ കുട്ടികൾ,രക്ഷിതാക്കൾ, അദ്ധ്യാപകർ എന്നിവർ ഏറ്റു ചൊല്ലി.മണ്ണഞ്ചേരി കൃഷി ഓഫീസർ പി.എ.സെറിൻ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് കെ.സജിമോൻ അദ്ധ്യക്ഷത വഹിച്ചു. കാർഷിക ക്ലബ് കോ-ഓർഡിനേറ്റർ ആഗേഷ് ഖാൻ,വി.എസ്.ഷിനി,വിശാൽ നായ്ക്,ആൻസൺ ജോസഫ് എന്നിവർ സംസാരിച്ചു.ഹെഡ് മിസ്ട്രസ് എസ്.ജയശ്രീ സ്വാഗതവും പദ്ധതി യുടെ കോ-ഓർഡിനേറ്റർ പി.എ.നവാസ് നന്ദിയും പറഞ്ഞു.