തുറവൂർ : പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് 2021-22 പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്ക് ലഘൂകരണ ഉപകരണങ്ങൾ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ ഷാജി വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡൻറ് ആർ. ജീവൻ അദ്ധ്യക്ഷനായി. മേരി ടെൽഷ്യ, എസ്.വി.ബാബു, ജയപ്രതാപൻ, വി.കെ. സാബു, മേരി ദാസൻ, ലത ശശിധരൻ ,അർച്ചന ഷൈൻ, ബി.ഡി. ഒ സക്കീർ ഹുസൈൻ എന്നിവർ പങ്കെടുത്തു