ആലപ്പുഴ: വേനൽമഴയിൽ കൃഷി നശിച്ച് കടക്കെണിയിലായ കർഷകർക്ക് ന്യായമായ നഷ്ടപരിഹാരം നൽകണമെന്ന് അനൂപ് ജേക്കബ് എം.എൽ.എ പറഞ്ഞു. കേരള കോൺഗ്രസ് (ജേക്കബ്) ജില്ലാ പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് (ജേക്കബ്) സംസ്ഥാന ചെയർമാൻ വാക്കനാട് രാധാകൃഷ്ണൻ, വൈസ് ചെയർമാൻ ബാബു വലിയവീടൻ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സെൻ ഗിരിജൻ, സുഷ കോശി, തങ്കച്ചൻ വാഴച്ചിറ, ജിജോ കരപ്പൻ, മത്തായിച്ചൻ കാഞ്ഞിക്കൽ, വിജയകുമാർ ലാലയിൽ, അനീഷ് ആറാട്ടുകുളം, കെ.പി.കുഞ്ഞുമോൻ, ജോജി കരിക്കംപള്ളി, നൈനാൻ തോമസ്, കുഞ്ഞുമോൻ രാജ, എം.ജയചന്ദ്രൻ, മെൽസൺ മുണ്ടകത്തിൽ, സാബു അമ്പലപ്പുഴ എന്നിവർ സംസാരിച്ചു.