മാവേലിക്കര: നഗരസഭാ ബസ് സ്റ്റാൻഡിൽ പൊലീസ് എയ്ഡ് പോസ്റ്റും വനിതാ പൊലീസിന്റെ സേവനവും ഉറപ്പുവരുത്തുന്നതിന് നഗരസഭ ചെയർമാന്റെ നേതൃത്വത്തിൽ ജില്ലാ പോലീസ് മേധാവിയെ നേരിൽ കാണുന്നതിന് പ്രത്യേക യോഗം തീരുമാനിച്ചു. ട്രാഫിക്ക് അഡ്വൈസറി ബോർഡ് നിശ്ചയിച്ചിട്ടുള്ള സ്റ്റോപ്പുകളിൽ മാത്രം ആളുകളെ കയറ്റിയിറക്കുന്നത് മേയ് 1 മുതൽ കർശനമാക്കും. ഇന്നു മുതൽ ട്രയൽ റൺ ആരംഭിക്കും
നഗരസഭ ചെയർമാൻ കെ.വി.ശികുമാർ യോഗത്തിൽ അദ്ധ്യക്ഷനായി. വൈസ് ചെയർപേഴ്സൺ ലളിത രവീന്ദ്രനാഥ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ അനിവർഗീസ്, ശാന്തി അജയൻ, സജീവ് പ്രായിക്കര, ഉമയമ്മ വിജയകുമാർ, എസ്.രാജേഷ്, കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ നൈനാൻ സി.കുറ്റിശ്ശേരിൽ, എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി തോമസ് മാത്യു, ജോയിന്റ ആർ.ടി.ഒ ഡാനിയൽ സ്റ്റീഫൻ, എസ്.ഐ ശീലി അക്ബർ, എ.എം.വി.ഐ സജ പി.ചന്ദ്രൻ, കെ.എസ്.ആർ.ടി.സി ഇൻസ്പെക്ടർ വിജയകുട്ടൻ, പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്റ് പാലമുറ്റത്ത് വിജയകുമാർ, ഷാബു വർഗീസ്, അനിൽ എന്നിവർ സംസാരിച്ചു.