
ചേർത്തല: സ്‌മോൾ സ്‌കെയിൽ സൊസൈറ്റീസ് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിയ കൺവെൻഷൻ സംസ്ഥാന പ്രസിഡന്റ് എം.പി.പവിത്രൻ ഉദ്ഘാടനം ചെയ്തു. കയർ കോർപ്പറേഷൻ മുഖേനയല്ലാതെ കയറ്റുമതിക്കാർക്ക് നേരിട്ട് ഉത്പന്നം നൽകില്ലെന്നും അല്ലാത്ത പക്ഷം സമര പരിപാടികളുമായി മുന്നോട്ട് പോകുവാനും തീരുമാനിച്ചു. ചേർത്തല വുഡ് ലാൻസ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ പ്രസിഡന്റ് ഡി.സനൽകുമാർ അദ്ധ്യക്ഷത വഹിച്ചു.
സെക്രട്ടറി വി.എം.ഹരിഹരൻ,പി.എൻ.സുധീർ,എം.പി.അനിൽകുമാർ,കെ.പി.ആഘോഷ്‌കുമാർ എന്നിവർ സംസാരിച്ചു.