
ചേർത്തല: കേരള കർഷക സംഘം കഞ്ഞിക്കുഴി ഏരിയാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന കർഷക അവാർഡ് ജേതാക്കൾക്ക് ആദരവും സമ്മേളനവും സംഘടിപ്പിച്ചു. അവാർഡു ജേതാക്കളായ സാനുമോൻ പാപ്പറമ്പിൽ, ആഷ ഷൈജു കളവേലി, സുജിത്ത് സ്വാമി നികർത്തിൽ, ശ്രമശക്തി അവാർഡു ജേതാവ് ശെൽവരാജ്, മികച്ച കൃഷി ഓഫീസർ റോസ്മി ജോർജ് എന്നിവരെ കേരള കർഷക സംഘം കഞ്ഞിക്കുഴി ഏരിയാ കമ്മിറ്റി ആദരിച്ചു. അഖിലേന്ത്യാ കിസാൻ സഭ കേന്ദ്ര കമ്മിറ്റിയംഗം ജി.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. കർഷക സംഘം ജില്ലാ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ അവാർഡ് ജേതാക്കൾക്ക് ഉപഹാരങ്ങൾ നൽകി. കർഷകസംഘം ഏരിയാ പ്രസിഡന്റ് സി.വി. മനോഹരൻ അദ്ധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി അഡ്വ.എം.സന്തോഷ് കുമാർ കർഷകരെ പരിചയപ്പെടുത്തി. മഹിള അസോസിയേഷൻ ജില്ലാ സെക്രട്ടറി പ്രഭാ മധു , വടക്ക് പഞ്ചായത്തു പ്രസിഡന്റ് സുദർശനാഭായി,വി.ശശീന്ദ്രൻ എന്നിവർ സംസാരിച്ചു. പി.കെ.വേണുഗോപാൽ സ്വാഗതവും പി. അജയൻ നന്ദിയും പറഞ്ഞു. മാരാരിക്കുളം വടക്കു പഞ്ചായത്തിലെ വാർഡു തലത്തിലെ മികച്ച കർഷകർക്കും സമ്മേളനത്തിൽ ആദരവു നൽകി.