കുട്ടനാട്: ചക്കുളത്തുകാവ് ശ്രിഭഗവതി ക്ഷേത്രത്തിലെ ആഞ്ജനേയോത്സവം സമാപന ദിവസമായ ഇന്ന് പുലർച്ചെ 5ന് പള്ളിയുണർത്തൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം, പുരാണപാരായണം വിശേഷാൽ ഹനുദ്പൂജകൾ എന്നിവ നടക്കും. 10.30മുതൽ മുഖ്യകാര്യദർശിമാരായ രാധാകൃഷ്ണൻ നമ്പൂതിരി, ഉണ്ണികൃഷ്ണൻ നമ്പൂതിരി കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിൽ പാൽ, കരിക്ക്, പനിനീർ തേൻ ഭസ്മം തുടങ്ങിയ അഭിഷേകങ്ങളും തുടർന്ന് ആയിരങ്ങൾ പങ്കെടുക്കുന്ന ഭക്തിനിർഭരമായ ഘോഷയാത്രയും പ്രദിക്ഷണവും നടക്കും. മൂലക്ഷേത്ര ദർശനം നടത്തി വീരഹനുമാൻസ്വാമി ചക്കുളത്തമ്മയെ ദർശനം നടത്തും. മേൽശാന്തിമാരായ അശോകൻ നമ്പൂതിരി രജ്ഞിത് ബി നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിൽ ഹനുമൽ സന്നിധിയിൽ സർവമംഗളാരതിയും പുരാണപാരായണ സമാപനസമർപ്പണവും മഹാപ്രസാദമൂട്ടും നടക്കും