
ആലപ്പുഴ : പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി കെ.പി.സി.സി ആവിഷ്‌കരിച്ച 1000വീട് നിർമാണ പദ്ധതിയുടെ ഭാഗമായി, മത്സ്യത്തൊഴിലാളിയായ തോട്ടപ്പള്ളി ഐമനം വീട്ടിൽ ടി.വിജയകുമാറിന് കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് അസോസിയേഷൻ വീട് നിർമ്മിച്ചു നൽകി. വീടിന്റെ താക്കോൽദാനം കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ. എം.ലിജു നിർവഹിച്ചു. ഡി.സി.സി പ്രസിഡന്റ് അഡ്വ.ബി.ബാബുപ്രസാദ് വീടിന്റെ ഉദ്ഘാടനം നിർവഹിച്ചു. പെൻഷണേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സി.വി.ഗോപി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.ആർ.കുറുപ്പ് യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി എം.പി വേലായുധൻ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ട്രഷറർ ആർ.രാജൻ കുരുക്കൾ, വൈസ് പ്രസിഡന്റ് കെ.വി.മുരളി സെക്രട്ടറി ആർ.കുമാരദാസ്, ജില്ലാ സെക്രട്ടറി ബി.പ്രസന്നകുമാർ, അമ്പലപ്പുഴ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ടി.എ.ഹാമീദ്, സംസ്ഥാന കമ്മറ്റി അംഗങ്ങളായ കെ.ജി.സാനന്ദൻ, സി.വിജയൻ, പ്രൊഫ. എ.മുഹമ്മദ് ഷെരീഫ്, ബി.ഹരിഹരൻ നായർ, പി.മേഘനാഥ്, പി.ഒ.ചാക്കോ, വനിതാഫോറം ജില്ലാ പ്രസിഡന്റ് എൽ.ലതാകുമാരി, ട്രഷറർ ഡി.ബാബു എന്നിവർ സംസാരിച്ചു.