
മാന്നാർ : ബി.ജെ.പി പുലിയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ധീരജവാൻ തോന്നയ്ക്കാട് ജയപ്രകാശിന്റെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ ജയപ്രകാശിന്റെ വീട്ടിലെത്തി മാതാവിനെ ആദരിച്ചു. ബിജെപി മാന്നാർ മണ്ഡലം പ്രസിഡന്റ് സതീഷ് കൃഷ്ണൻ, മണ്ഡലം ജനറൽസെക്രട്ടറിമാരായ രമേശ് പേരിശേരി, ശ്രീജാ പത്മകുമാർ, പുലിയൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പ്രദീപ് പുലിയൂർ, യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് സൗമ്യ, പഞ്ചായത്ത് സെക്രട്ടറി രഞ്ജിനി, മഹിളാമോർച്ച പഞ്ചായത്ത് പ്രസിഡന്റ് സുനിത, ഒ.ബി.സി മോർച്ച പഞ്ചായത്ത് പ്രസിഡന്റ് കലേഷ്, ശ്രീരാജ് പുലിയൂർ, വിനോദ് തോന്നയ്ക്കാട് എന്നിവർ പങ്കെടുത്തു.