മാന്നാർ: മാന്നാർ എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയനിൽ പ്രവർത്തക സംഗമം നടത്തുന്നു. കൊവിഡ് മഹാമാരിമൂലം നിശ്ചലമായ സംഘടനാ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന് യൂത്ത്മുവ്മെന്റ് ജില്ലാ പ്രവർത്തക സംഗമം - യോഗ ജ്വാല നടത്തുന്നു. മാന്നാർ യൂണിയനിലെ 28 ശാഖായോഗങ്ങളുടെയും വനിതാസംഘം, യൂത്ത്മൂവ്മെന്റ് കുടുംബയൂണിറ്റ്, മൈക്രോസംഘങ്ങൾ, പെൻഷനേഴ്സ് കൗൺസിൽ, കുമാരി-കുമാര സംഘങ്ങൾ തുടങ്ങിയ പോഷക സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിൽ നടത്തപ്പെടുന്ന പ്രവർത്തക സംഗമം മേയ് 2 ഉച്ചയ്ക്ക് 2 ന് ഡോ.പൽപ്പു നഗറിൽ (മാന്നാർ ആര്യാട്ട് ഹാൾ) യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും. പ്രവർത്തക സംഗമത്തിന്റെ വിജയത്തിനായി ശാഖാ, പോഷക സംഘടനാ ഭാരവാഹികളുടെ മേഖലാ യോഗങ്ങൾ സംഘടിപ്പിക്കുമെന്ന് യൂണിയൻ ചെയർമാൻ ഡോ.എം.പി.വിജയകുമാർ അറിയിച്ചു.