akta

ആലപ്പുഴ: കേരളാ സ്റ്റേറ്റ് ടൈലേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനവും ആനുകൂല്യ വിതരണവും ആലപ്പുഴയിൽ 23ന് നടക്കും. പുന്നപ്ര വയലാർ സ്മാരക ഹാളിൽ (കെ.എം.വർഗീസ് നഗർ) രാവിലെ 9ന് സമ്മേളനം മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എ.പി.മോഹനൻ അദ്ധ്യക്ഷത വഹിക്കും. മുഖ്യപ്രഭാഷണവും ആനുകൂല്യ വിതരണവും പി.പി.ചിത്തരഞ്ജൻ എം.എൽ.എ നിർവഹിക്കും. സംഘടനാ വിഷയങ്ങൾ സംസ്ഥാന ജനറൽ സെക്രട്ടറി കെ.എൻ.ദേവരാജൻ അവതരിപ്പിക്കും.