ആലപ്പുഴ : സംസ്ഥാന സഹകരണ ബാങ്കിന്റെ ഒറ്റപ്പുന്ന ശാഖയിൽ ദിനനിക്ഷേപ ഏജന്റുമാരായി പ്രവർത്തിച്ച രണ്ടു പേർക്ക് 2016 ജനുവരി മുതൽ 2018 ഏപ്രിൽ വരെ നൽകാനുള്ള 28 മാസത്തെ ശമ്പള കുടിശികയായ 70,000 രൂപ വീതം അനുവദിച്ചു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗം വി.കെ. ബീനാകുമാരിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇരുവർക്കും തുക നൽകാനുള്ള ഉത്തരവ് സംസ്ഥാന സഹകരണ ബാങ്ക് റീജിയണൽ മാനേജർക്ക് നൽകിയതായി സഹകരണ ജോയിന്റ് രജിസ്ട്രാർ കമ്മീഷനെ അറിയിച്ചു. ചേർത്തല പള്ളിപ്പുറം സ്വദേശികളായ കെ.ജി. ഉല്ലാസനും ഉഷാറിനുമാണ് 70,000 രൂപ വീതം ലഭിച്ചത്.