അരൂർ: പൊക്കാളി പാടശേഖരങ്ങളിലെ മത്സ്യക്കൃഷി കാലയളവ് ഏപ്രിൽ 30 വരെ ദീർഘിപ്പിച്ചതിനെതിരെ പൊക്കാളി സംരക്ഷണ സമിതി അരൂർ മത്സ്യ ഭവന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. പരിസ്ഥിതി സംരക്ഷണ പ്രവർത്തകൻ സി.ആർ.നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു. പ്രൊഫ.ഫ്രാൻസിസ് കളത്തുങ്കൽ അദ്ധ്യക്ഷനായി. പി.ആർ.രാമചന്ദ്രൻ , കെ.പ്രതാപൻ , സിസ്റ്റർ പ്രമീളാ മാത്യുസ്, കെ.എൽ.തോമസ്, പി.എ.മാനുവൽ, സി.വി.അനിൽകുമാർ, കെ.കെ. വിക്രമൻ, എം.കെ.വിജയൻ, അഗസ്റ്റിൻ കരിക്കാണിക്കളത്തിൽ ,ജോണി തുടങ്ങിയവർ സംസാരിച്ചു.