
ചാരുംമൂട് : കേരള സാംബവർ സൊസൈറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാരുംമൂട്ടിൽ ലീഡേഴ്സ് ക്യാമ്പ് നടത്തി. ജില്ലാ സെക്രട്ടറി ബി.അജിത് കുമാർ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് പി.കെ.സഭാനന്ദൻ അദ്ധ്യക്ഷത വഹിച്ചു.അംബേദ്ക്കറും സാമൂഹിക ജനാധിപത്യവും എന്ന വിഷയത്തിൽ എ.ആർ.രാജേഷ് അതിരംപുഴ ക്ലാസെടുത്തു.രാജൻ വളഞ്ഞവട്ടം, ജില്ലാ ട്രഷറർ ആർ.ബാബു തുടങ്ങിയവർ സംസാരിച്ചു.