
ചാരുംമൂട് : നൂറനാട് കെ.സി.എം ആശുപത്രിയുടെ ഒരു വർഷം നിണ്ടു നിന്ന കനക ജൂബിലി ആഘോഷങ്ങൾ സമാപിച്ചു. സമാപന സമ്മേളനം എം.എസ്.അരുൺ കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആശുപത്രി ഡയറക്ടർ ഡോ.ആനി പ്രസന്ന അദ്ധ്യക്ഷയായിരുന്നു. ജൂബിലി ബ്ലോക്കിന്റെ ഉദ്ഘാടനം ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുംതോട്ടം നിർവ്വഹിച്ചു. മാവേലിക്കര ബിഷപ്പ് ഡോ.ജോഷ്വാ മാർ ഇഗ്നാത്തിയോസ് സുവനീർ പ്രകാശനവും പി.എൻ. പ്രമോദ് നാരായണൻ എം.എൽ.എ ജൂബിലി മ്യൂസിക്കൽ ആൽബം പ്രകാശനവും നടത്തി. ചടങ്ങിൽ രണ്ട് സ്റ്റാഫംഗങ്ങളുടെ കുടുംബങ്ങൾക്കായി നിർമ്മിച്ചു നൽകിയ വീടുകളുടെ താക്കോൽ ദാനവും ആദരിയ്ക്കലും നടന്നു. ഫാ. സബാസ്റ്റ്യൻ ചാമത്തറ, മുൻ എം.എൽ.എ കെ.കെ.ഷാജു, പഞ്ചായത്തംഗം മാജിദ ഫസൽ, ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് വിശ്വൻ പടനിലം,അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ എൽസിറ്റ തെരേസ് , സിസ്റ്റർ അനൻസിയേറ്റ് , മെഡിക്കൽ കൗൺസിലർ സിസ്റ്റർ എൽസാ മരിയ, മെഡിക്കൽ സൂപ്രണ്ട് ഡോ.സാലി , സുവനീർ ചീഫ് എഡിറ്റർ ഫാദർ ജോർജി ജോസഫ്, ചീഫ് ഫിസീഷ്യൻ ഡോ.സി.ശശികുമാർ തുടങ്ങിയവർ പങ്കെടുത്തു.