1

കുട്ടനാട്: കൈനകരിയുടെ പ്രിയ പുത്രനും പിന്നീട് സിനിമ, നാടക വേദികളിലെ നിറസാന്നിദ്ധ്യവുമായിത്തീർന്ന കൈനകരി തങ്കരാജിനെ നാട് അനുസ്മരിച്ചു. പുരോഗമനകലാസാഹിത്യസംഘം തകഴി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൈനകരി പഞ്ചായത്ത് കടവിൽ നടന്ന അനുസ്മരണം മുൻ എം എൽ എ സി കെ സദാശിവൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. സി പ്രസാദ് അദ്ധ്യക്ഷനായി. കെ എ പ്രമോദ് അനുശോചന പ്രമേയം അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എം വി പ്രിയടീച്ചർ കൈനകരി സുരേന്ദ്രൻ, , കെ എസ് അനിൽകുമാർ.ജോസഫ് ചാക്കോ എ ഡി കുഞ്ഞച്ചൻ, അലിയാർ എം മാക്കിയിൽ, ഡി ജോസഫ്, പി വി സുനോസ്, ഡി രഘുവരൻ നോബിൻ പി ജോൺ എ. വി. രാജപ്പൻ അട്ടിയിൽ, ബാബു പാറക്കാടൻ, അഗസ്റ്റിൻ ജോസ് ചലചിത്ര നടൻ പുന്നപ്ര അപ്പച്ചൻ കെ. ജി പ്രഭാകരൻ, പി. വി മാത്യു പവ്വത്തിൽ തുടങ്ങിയവർ സംസാരിച്ചു. പി.ടി ജോസഫ് സ്വാഗതവും പി പി വിജയപ്പൻ നന്ദിയും പറഞ്ഞു