മാവേലിക്കര: ഗുരു നിത്യചൈതന്യയതി ലൈബ്രറിയിൽ ലോകപുസ്തക ദിനാഘോഷം 23ന് വൈകിട്ട് 4ന് എം.എസ്.അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി രവി സിതാര അദ്ധ്യക്ഷനാവും. വാർത്താ പത്രികയുടെ പ്രകാശനം തഴക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബാ സതീഷ് വൈസ് പ്രസിഡന്റ് അംബിക സത്യനേശന് നൽകി നിർവ്വഹിക്കും. മുരളീധരൻ തഴക്കരയുടെ കൃഷിപാഠം നന്മപാഠം, മധു തൃപ്പെരുന്തുറയുടെ മായമ്മ, ഗോപൻ ചെന്നിത്തലയുടെ അപ്പർകുട്ടനാടിന്റെ പുനരുജ്ജീവനത്തിനായ് എന്നീ കൃതികളുടെ അവലോകനം പത്തിയൂർ ശ്രീകുമാർ, പ്രൊഫ.ഡോ.പ്രദീപ് ഇറവങ്കര, ഡോ.ഷീന എന്നിവർ നിർവഹിക്കും. വായന മത്സരത്തിലും കലോത്സവത്തിലും വിജയിച്ചവർക്കുള്ള സർട്ടിഫിക്കറ്റുകൾ എം.എൽ.എ വിതരണം ചെയ്യുമെന്ന് സെക്രട്ടറി ജോർജ് തഴക്കര അറിയിച്ചു.