
കുട്ടനാട്: കൃഷി നശിച്ചമുഴുവൻ ആളുകൾക്കും ഏക്കറിന് അമ്പതിനായിരം രൂപ വിതം നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ കുട്ടനാട് താലൂക്ക് ഓഫീസിലേക്ക് നടന്ന കർഷക മാർച്ചും സമരവും കൊടിക്കുന്നിൽ സുരേഷ് എം പി ഉദ്ഘാടനം ചെയ്തു. ഈർപ്പത്തിന്റെ പേരിൽ കർഷകരിൽ നിന്നും കിഴിവ് ഈടാക്കാൻ മില്ലുകാർക്കും ഏജന്റുമാർക്കും സർക്കാർ കൂട്ടു നിൽക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഡി. സി.സി ജനറൽ സെക്രട്ടറി കെ.ഗോപകുമാർ അദ്ധ്യക്ഷനായി. സി.വി.രാജീവ്, വി.കെ.സേവ്യർ, സജി ജോസഫ്, ജോസഫ് ചേക്കോടൻ പ്രമോദ് ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു