മാവേലിക്കര: സമഗ്ര ശിക്ഷ കേരള മാവേലിക്കര ബി.ആർ.സിയുടെ നേതൃത്വത്തിൽ ഗ്രീഷ്മോത്സവം 2022 തൃദിനക്യാമ്പിന് തുടക്കമായി. എം.എസ് അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. മാവേലിക്കര സബ് ജില്ലയുടെ പരിധിയിലുള്ള പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന 82 കുട്ടികളാണ് പങ്കെടുക്കുന്നത്. പാടി രസിക്കാം ഇംഗ്ലീഷിനൊപ്പം, പാഴ് വസ്തുക്കളിലെ സൗന്ദര്യം, ഭൂമിയെന്ന അത്ഭുത ഗ്രഹം, മലയാള മധുരിമ, വരയും നിറവും, ഗണിതം സുന്ദരം, കാവ്യ ലഹരി, ഉണരാം ഉയരാം എന്നീ മേഖലകളിൽ വൈദഗ്ധ്യം നേടിയ അദ്ധ്യാപകർ ക്ലാസെടുക്കും. മാവേലിക്കര മുൻസിപ്പൽ കൗൺസിലർ സുജാത ദേവി, ബ്ലോക്ക്‌ പ്രോജക്ട് കോ ഓർഡിനേറ്റർ പി.പ്രമോദ്, ഐസക് ഡാനിയൽ, സി.ജ്യോതികുമാർ, ജി.സജീഷ്, ബീന സാമുവൽ, ടി.ശ്രീലത, പി.മായ, റാം മോഹൻ, ബിനി ജോൺ എന്നിവർ സംസാരിച്ചു.