a
ഭാസ്കരൻ

മാവേലിക്കര: പിക്ക് അപ് ഓട്ടോ സൈക്കിളിലിടിച്ച് സൈക്കിൾ യാത്രക്കാരനായ പല്ലാരിമംഗലം അനിൽ നിവാസിൽ ഭാസ്കരൻ (75) മരിച്ചു. പല്ലാരിമംഗലം അനിൽ നിവാസിൽ ഭാസ്കരൻ (75)ആണ് മരിച്ചത്. പല്ലാരിമംഗലം ജംഗ്ഷനിൽ ഇന്നലെ രാവിലെ 7 മണിയോടെ നടന്ന അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഭാസ്കരനെ കണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: രാജമ്മ. മകൻ: അനിൽ. മരുമകൾ: ബിജി.