കുട്ടനാട് : ഏപ്രിൽ 27 മുതൽ മേയ് 14 വരെ നടക്കുന്ന എടത്വാ സെന്റ് ജോർജ്ജ് ഫൊറോനാ പള്ളി പെരുന്നാളിന്റെ നടത്തിപ്പിനെക്കുറിച്ച് ചേർന്ന ആലോചനാ യോഗം അമ്പലപ്പുഴ ഡിവൈ.എസ്.പി സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. പള്ളി വികാരി ഫാ.മാത്യു ചൂരവടി സ്വാഗതം പറഞ്ഞു. എ.ഡി.എം സന്തോഷ് കുമാർ അദ്ധ്യക്ഷനായി. സബ് കളക്ടർ സൂരജ് മുഖ്യപ്രഭാഷണം നടത്തി. ജനറൽ കൺവീനർ ജോർജ്ജ് കുട്ടി തോമസ് വിഷയാവതരണം നടത്തി.