photo

പല്ലന: അഖില ഭാരത അയ്യപ്പ സേവാസംഘം 742ാം നമ്പർ ശാഖയുടെ കീഴിലുള്ള പല്ലന ശ്രീപോർക്കലി ദേവി ശ്രീമഹാദേവ ക്ഷേത്രത്തിൽ ഒന്നാമത് ദേവീഭാഗവത നവാഹജ്ഞാനയജ്ഞം ഇന്നലെ ആരംഭിച്ചു. ദേവസ്വം പ്രസിഡന്റ് എൻ.മോഹനൻ യജ്ഞത്തിന് ഭദ്രദീപ പ്രതിഷ്ഠ നിർവഹിച്ചു. വിവിധ ചടങ്ങുകളെടെ ദേവീഭാഗവത നവാഹജ്ഞാനയജ്ഞം 29ന് സമാപിക്കും.ഇന്ന് രാവിലെ 5.30ന് മഹാഗണപതി ഹോമം, വേദജപം, 6.30ന് ലളിതാസഹസ്ര നാമജപം, 7ന് ദേവീഭാഗവതപാരായണം, 11.30ന് പ്രഭാഷണം, ഉച്ചക്ക് ഒന്നിന് പ്രസാദമൂട്ട്, വൈകിട്ട് 6ന് വിഷ്ണുസഹസ്രനാമ ജപം, രാത്രി 8.30ന് അത്താഴം ഊട്ട്. 23ന് രാവിലെ 11.30ന് ഉണ്ണിയൂട്ട്, 25ന് വൈകിട്ട് 5.30ന് വിദ്യാസരസ്വതി മന്ത്രാർച്ചന, 26ന് രാവിലെ 11ന് പാർവതി സ്വയംവരം, ഉച്ചയ്ക്ക് ഒന്നിന് സമൂഹസദ്യ, വൈകിട്ട് 5.30ന് സർവൈശ്വര്യ പൂജ, 27ന് രാവിലെ 10ന് മൃത്യുഞ്ജയ ഹവനം, വൈകിട്ട് 5.30ന് കുമാരീപൂജ, 29ന് വൈകിട്ട് നാലിന് പാരായണ സമർപ്പണം, കുങ്കുമാഭിഷേകം തുടർന്ന് അഭൃഥസ്‌നാനം, ആചാര്യദക്ഷിണ, മംഗളാരതി.