
അമ്പലപ്പുഴ: എസ്.എൻ.ഡി.പി യോഗം കരുമാടി 13-ാം നമ്പർ ശാഖയിലെ ഗുരുക്ഷേത്രത്തിന്റെ 28-ാംമത് പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ച് ഘോഷയാത്ര നടത്തി. തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനം കുട്ടനാട് സൗത്ത് യൂണിയൻ കൺവീനർ സുപ്രമോദം ഉദ്ഘാടനം ചെയ്തു. ശാഖായോഗം പ്രസിഡന്റ് കെ.സുരേന്ദ്രൻ അദ്ധ്യക്ഷനായി. ശാഖായോഗം സെക്രട്ടറി എൻ. മുരളി, ബേബി, സുരേഷ്, ബീന, കെ.സോമൻ, വിശ്വനാഥൻ തുടങ്ങിയവർ സംസാരിച്ചു.