അമ്പലപ്പുഴ : വേനൽമഴയിൽ നശിച്ച കൃഷിയിടങ്ങൾ സന്ദർശിച്ച് തിട്ടപ്പെടുത്തിയ നഷ്ടം കൃഷിക്കാരന് അടിയന്തരമായി വിതരണം ചെയ്യണമെന്ന് കേരള സംസ്ഥാന നെൽ-നാളികേര കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടൻ ആവശ്യപ്പെട്ടു. യോഗത്തിൽ വർക്കിംഗ് പ്രസിഡന്റ് ആന്റണി കരിപ്പാശേരി അദ്ധ്യക്ഷത വഹിച്ചു. പത്തനംതിട്ട , ആലപ്പുഴ , കോട്ടയം ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന അഖില കുട്ടനാട് ഉൾപ്പെടെയുള്ള കാർഷികമേഖലയിലെ നഷ്ടത്തെ സംമ്പന്ധിച്ചുള്ള വിശദമായ റിപ്പോർട്ട് തയ്യാറാക്കി നിവേദനമായി 27 ന് സമർപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. രാജൻ മേപ്രാൽ , പരമേശ്വരൻ നായർ കെ.എം , ഇ.ഷാബ്ദ്ദീൻ,ജോർജ്ജ് തോമസ് പള്ളിപ്പുറം ,ചാക്കോ താഴ്ച്ചയിൽ , ജേക്കബ് എട്ടുപറയിൽ ,പി.ജെ.ജെയിംസ് ,സി.ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു.