ambala

അമ്പലപ്പുഴ: അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയിൽ തകഴി കന്നാ മുക്ക് ഭാഗത്ത് കഴിഞ്ഞ ദിവസം പൊട്ടിയ ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പിന്റെ അറ്റകുറ്റപണി ആരംഭിച്ചു.ഇന്നലെ രാവിലെ ജെ.സി.ബി കൊണ്ടുവന്ന് 4 മീറ്റർ വീതിയിൽ റോഡ് കുഴിച്ചാണ് അറ്റകുറ്റപണി ആരംഭിച്ചത് .ഇതിന്റെ ഭാഗമായി ഇന്നലെ രാവിലെ മുതൽ കടപ്ര ആറ്റിൽ നിന്നും കരുമാടി പ്ലാന്റിലേക്കുള്ള പമ്പിംഗ് നിറുത്തിവെച്ചു. നാളെ അറ്റകുറ്റപണികൾ തീർക്കുവാനാകുമെന്നാണ് അധികൃതർ പറയുന്നത്. പമ്പിംഗ് നിർത്തിവെച്ചതിനാൽ ആലപ്പുഴ നഗരത്തിലും, സമീപത്തെ 8 പഞ്ചായത്തുകളിലും 3 ദിവസത്തേക്ക് കുടി കുടിവെള്ള വിതരണം മുടങ്ങും. സ്ഥിരമായി പൈപ്പ് പൊട്ടുന്ന കേളമംഗലം മുതൽ തകഴി വലിയ പാലം വരെയുള്ള 371 മീറ്റർ പൈപ്പുകൾ മാറ്റി സ്ഥാപിച്ചിരുന്നു. തകഴി പാലം മുതൽ തകഴി റെയിൽവെ ക്രോസ് വരെയുള്ള 1060 മീറ്റർ ഭാഗത്തെ പൈപ്പ് കൂടി മാറ്റി സ്ഥാപിച്ചാലേ കുടിവെള്ള പ്രശ്നത്തിന് ശ്വാശ്വത പരിഹാരമാകൂ.