
അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് ഏഴാം വാർഡിൽ നിർമ്മാണം പൂർത്തിയാക്കിയ കലിങ്കും റോഡും എച്ച് .സലാം എം. എൽ.എ ഗതാഗതത്തിനായി തുറന്നു നൽകി. 7.5 ലക്ഷം രൂപ ചെലവിൽ 4 മീറ്റർ നീളവും 3 മീറ്റർ വീതിയുമുള്ള മഠത്തിൽ പറമ്പ് കലുങ്കിന്റെയും, 10 ലക്ഷം രൂപ ചെലവിൽ 450 മീറ്റർ നീളത്തിൽ കോൺക്രീറ്റ് ചെയ്ത് പൂർത്തിയാക്കിയ റോഡുമാണ് ഉദ്ഘാടനം ചെയ്തത്. 2021-22 വാർഷിക പദ്ധതിയിലുൾപ്പെടുത്തിയാണ് പഞ്ചായത്ത് ഇതിനായി പണം വകയിരത്തിയത്.പ്രസിഡന്റ് പി .ജി. സൈറസ് അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം ഗീതാ ബാബു, ബ്ലോക്ക് പഞ്ചായത്തംഗം സതി രമേശ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുധർമ്മ ഭുവന ചന്ദ്രൻ, സുലഭ ഷാജി, ഗീതാ ബാബു, പഞ്ചായത്ത് സെക്രട്ടറി എസ്. ബിജി, കെ. ജഗദീശൻ, ആർ. റജിമോൻ, സി.വി.അനിയൻ കുഞ്ഞ് എന്നിവർ സംസാരിച്ചു.പഞ്ചായത്തംഗം റംല സ്വാഗതം പറഞ്ഞു.