അമ്പലപ്പുഴ: ജില്ലയിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് ശക്തമായ പരിശോധന തുടരുന്നു . ഇന്നലെ പുലർച്ചെ പുന്നപ്ര, ഇരട്ടക്കുളങ്ങര , ആറാട്ടുപുഴ എന്നിവിടങ്ങളിലെ മത്സ്യ മാർക്കറ്റുകളിൽ പരിശോധന നടത്തി.ഫിഷറീസ് ഭക്ഷ്യ സുരക്ഷ വകുപ്പുകൾ സംയുക്തമായാണ് പരിശോധന നടത്തിയത് .പരിശോധനയിൽ രാസവസ്തുക്കൾ കലർന്ന മത്സ്യങ്ങൾ കണ്ടത്താനായില്ലന്ന് അധികൃതർ പറഞ്ഞു .ഭക്ഷ്യ സുരക്ഷാ ലൈസൻസ് സൂക്ഷിക്കാത്ത നാല് വാഹനങ്ങൾക്ക് നോട്ടിസ് നൽകി .മീൻ തട്ടുകളിലും മാർക്കറ്റുകളിലും തുടർ പരിശോധനകൾ നടത്തുമെന്ന് അധികൃതർ പറഞ്ഞു ഭക്ഷ്യസുരക്ഷാ ആലപ്പുഴ സർക്കിൾ ഓഫീസർ മീരാ ദേവി, കുട്ടനാട് സർക്കിൾ ഓഫിസർ ചിത്ര മേരി തോമസ്, ഫിഷറീസ് എസ്.ഐ ദീപു എന്നിവർ പരിശോധനകൾക്ക് നേതൃത്യം നൽകി.