ആലപ്പുഴ: നഗരസഭയിൽ പൊതുജനങ്ങളുടെ അപേക്ഷയിന്മേൽ തീർപ്പാകാതെ കിടക്കുന്ന ഫയലുകൾ തീർപ്പു കൽപ്പിക്കുന്നതിനുള്ള ഫയൽ അദാലത്ത് 29ന് നടക്കും. അപേക്ഷയുടെ ഫയൽ നമ്പർ അവശ്യമുള്ളവർ തീയതി, പരാതിയുടെ സംക്ഷിപ്ത രൂപം എന്നിവ രേഖപ്പെടുത്തി ഫയർ അദാലത്ത് എന്ന തലക്കെട്ടോടെ 25ന് വൈകിട്ട് നാലിനകം നഗരസഭയിൽ അപേക്ഷ സമർപ്പിക്കണമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.