അരൂർ: അരൂർ ഗ്രാമ പഞ്ചായത്തിൽ നിന്നും സാമൂഹ്യപെൻഷൻ കൈപ്പറ്റി ക്കൊണ്ടിരിക്കുന്നവരിൽ 01-01-22ൽ 60 വയസ് പൂർത്തിയാകാത്ത വിധവ പെൻഷൻ, 50 വയസ് കഴിഞ്ഞ അവിവാഹിത പെൻഷൻ എന്നിവയുടെ ഗുണഭോക്താക്കൾ 2022 വർഷത്തെ പെൻഷൻ ലഭിക്കുന്നതിനായി പുനർ വിവാഹിത അല്ലെന്ന സാക്ഷ്യപത്രം 30 ന് വൈകിട്ട് 5 നകം പഞ്ചായത്ത് ഓഫീസിൽ നേരിട്ടോ അക്ഷയ കേന്ദ്രങ്ങൾ വഴിയോ സമർപ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.