തുറവൂർ: തുറവൂർ തെക്ക് പട്ടത്താളിൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഗണപതി പുനഃപ്രതിഷ്ഠയും താഴികക്കുട സ്ഥാപനവും അഷ്ട ബന്ധ കലശവും 26, 27, 28 തീയതികളിൽ നടക്കും. മോനാട്ടില്ലത്ത് ഗോവിന്ദൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ. മേയ് രണ്ടിന് ആമേട മംഗലം ശ്രീധരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ സർപ്പപ്രതിഷ്ഠ നടക്കും.