ചേർത്തല: തിരുവിഴ വലിയവീട് ദേവീ ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞവും ഉത്സവവും 23 മുതൽ മേയ് 4 വരെ നടക്കും. 23 ന് വൈകിട്ട് 7ന് വിജയമ്മ വാമദേവൻ പുത്തൻപറമ്പിൽ ദീപപ്രകാശനം നടത്തും. 24ന് രാവിലെ 10ന് വരാഹപൂജ. 25ന് രാവിലെ 10ന് ലക്ഷ്മി നരസിംഹപൂജ. 26 ന് രാവിലെ 10ന് തിരുമുൽക്കാഴ്ച സമർപ്പണം,തുടർന്ന് ഉണ്ണിയൂട്ട്. 27ന് ഗോവിന്ദപട്ടാഭിഷേകം,രാവിലെ 11ന് ഗോവർദ്ധന പൂജ. 28ന് രാവിലെ 11.30ന് രുക്മിണിസ്വയംവരം,വൈകിട്ട് 5.30ന് സർവൈശ്വര്യപൂജ.29ന് കുചേലസദ്ഗതി,രാവിലെ 10ന് സന്താനഗോപാലാർച്ചന,ഭാഗ്യസൂക്താർച്ചന,അവിൽകിഴി സമർപ്പണം,30ന് ഭഗവത് സ്വധാമപ്രാപ്തി,കൽക്കി അവതാരം,10ന് വിഷ്ണുപൂജ,തുടർന്ന് അവഭൃഥസ്നാനം,11.30ന് ഭാഗവതസംഗ്രഹം. മേയ് ഒന്നിന് കളമെഴുത്തും പാട്ട്. രാവിലെ 9ന് ഗന്ധർവൻ ഭസ്മക്കളം,തുടർന്ന് അരത്തക്കളം, രാത്രി 8ന് മൂന്നാം കളം. 2ന് രാവിലെ 9ന് സർപ്പം പാട്ട്, വൈകിട്ട് 5ന് കാഴ്ചശ്രീബലി,7ന് ദീപാരാധന. 4ന് രാവിലെ 6ന് ഗണപതിഹോമം,10.30ന് വാർഷിക കലശം,വൈകിട്ട് 7ന് ദീപാരാധന, വലിയകുരുതി. 10ന് ഏഴാംപൂജ മഹോത്സവംനടക്കും.