
ചെന്നിത്തല: ചെറുകോൽ ശാന്തിവനം ജംഗ്‌ഷനിൽ ജിയോടിമ്പേഴ്സ് തടിമില്ലിൽ തീപിടിത്തം. തീപിടിത്തത്തിൽ മെഷീനറികളും തടികളും ഉരുപ്പടികളും പൂർണമായും കത്തി നശിച്ചു. ഇന്നലെ പുലർച്ചെയാണ് സംഭവം നടന്നത്. മാവേലിക്കരയിൽ നിന്നും അഗ്നിശമന സേനയുടെ രണ്ട് യൂണിറ്റുകൾ എത്തിയാണ് തീ അണച്ചത്. അപകടത്തിന് കാരണം ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. തടികളും മെഷീനറികളും കത്തിനശിച്ചതിലൂടെ 15ലക്ഷം രൂപയോളം നഷ്ടമുണ്ടായതായി കണക്കാക്കപ്പെടുന്നു.