
തുറവൂർ: നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം നാടു കടത്തി. തുറവൂർ പഞ്ചായത്ത് ഒമ്പതാം വാർഡ് ഗോകുൽ നിവാസിൽ ഗോകുൽ കൃഷ്ണ (29) യെയാണ് നിരന്തരം സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിവന്നതിനെത്തുടർന്ന് ആറ് മാസത്തേക്ക് നാട് കടത്തിയത്. ഇയാൾ കുത്തിയതോട് സ്റ്റേഷനിലെ നാലോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ജില്ലാ പൊലീസ് മേധാവി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി.ഐ.ജി യുടെ ഉത്തരവിനെ തുടർന്നാണ് നടപടി.മുൻകൂർ അനുമതിയില്ലാതെ ജില്ലയിൽ പ്രവേശിച്ചാൽ ഇയാൾക്കെതിരെ കാപ്പ നിയമപ്രകാരം കൂടുതൽ ശക്തമായ തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.