ghoshayathra

മാന്നാർ: തൃക്കുരട്ടി മേമഠം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഭാഗവതസപ്താഹയജ്ഞ സമാപനദിവസമായ ബുധനാഴ്ച അവഭൃഥസ്നാന ഘോഷയാത്ര വിഷവർശേരിക്കര ക്ഷേത്രക്കുളത്തിൽ നടന്നു. തുടർന്ന് മേമഠം ഉണ്ണിക്കണ്ണന്റെ തിടമ്പ് ഗജശ്രേഷ്ഠനായ മൗട്ടത്ത് രാജേന്ദ്രനാൽ എഴുന്നള്ളിച്ച് വാദ്യഘോഷങ്ങളോടെ വിഷവർശേരിക്കര, കൊല്ലശേരിൽ, തൃക്കുരട്ടി മഹാദേവർ, കണ്ണങ്കാവിൽ മുത്താരമ്മൻ തുടങ്ങിയ ക്ഷേത്രസമിതികളുടെ സ്വീകരണവും ഭക്തജനങ്ങളുടെ നിറപറകളും സ്വീകരിച്ച് മേമഠം ക്ഷേത്രസന്നിധിയിലെത്തിച്ചേർന്നു. ശ്രീരാമവതാരചാർത്തിൽ ദീപാരാധന നടത്തി ദീപകാഴ്ചയോടെ യഞ്ജാചാര്യന്മാർക്ക് ദക്ഷിണയുംനൽകിയതോടെ സപ്താഹയജ്ഞത്തിന് സമാപനം കുറിച്ചു. 23 വരെ അവതാരചാർത്തുകൾ ഉണ്ടായിരിക്കുമെന്നു ക്ഷേത്രസമിതി ഭാരവാഹികൾ അറിയിച്ചു.