ചാരുംമൂട്: സ്വർഗീയ ജി.ചന്ദ്രൻ 15-മത് ബലിദാന ദിനം ആചാരിച്ചു. പടയണിവട്ടം നെടിയത്ത്‌ വീട്ടുവളപ്പിലെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ഛനയും നടന്നു. ചടങ്ങിൽ രാഷ്രീയ സ്വയം സേവകസംഘം പ്രാന്തീയ സഹഗ്രാമവികാസ് പ്രമുഖ് പി. ഉണ്ണികൃഷ്ണൻ, രാഷ്ട്രീയ സ്വയം സേവകസംഘം പ്രാന്തീയ ഗോ സേവ പ്രമുഖ് കെ.കൃഷ്ണൻകുട്ടി, ഹിന്ദു ഐക്യവേദി സംസ്ഥാന സംഘടന സെക്രട്ടറി സി.ബാബു, ഹിന്ദു ഐക്യവേദി സംസ്ഥാന ജോയിന്റ് സെക്രട്ടറി സുഷികുമാർ , ശബരിഗിരി വിഭാഗ് പ്രചാരക് ചി.വേ.ശ്രീനീഷ്, വിഭാഗ് സഹ കാര്യവാഹ് എസ്.മോഹനകുമാർ ചെങ്ങന്നൂർ സംഘജില്ലാ കാര്യവാഹ് മധുപ്രസാദ് വിവിധ ക്ഷേത്ര സംഘടന കാര്യകർത്താക്കളും നിരവധി സ്വയംസേവകരും പങ്കെടുത്തു.