ചേർത്തല: ചേർത്തലയിലെ വ്യാപാരികളുടെ നേതൃത്വത്തിൽ 23ന് വൈകിട്ട് 4.30ന് എസ്.എസ്.കലാമന്ദിറിന് തെക്ക് വശമുള്ള വ്യാപാരി ഭവനിൽ ഇഫ്താർ മീറ്റ് നടത്തും. ഇതിന്റെ ഭാഗമായി നടക്കുന്ന സൗഹാർദ്ദ സമ്മേളനം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും.നിസരി സൈനുദ്ദീൻ അദ്ധ്യക്ഷത വഹിക്കും.എ.എം.ആരിഫ് എം.പി മുഖ്യപ്രഭാഷണം നടത്തും.മുനിസിപ്പൽ വൈസ് ചെയർമാൻ ടി.എസ്.അജയകുമാർ ജനാബ് നൗഷാദിനെ ആദരിക്കും. ചേർത്തല ഡിവൈ.എസ്.പി ടി.ബി.വിജയൻ മുഖ്യാതിഥിയാകും.തൈക്കൽ സത്താർ സ്വാഗതവും കെ.എം.ഹാഷിം നന്ദിയും പറയും.