ചേർത്തല: വ്യോമസേന ഉദ്യോഗസ്ഥനും ആലപ്പുഴ ഗവ.മെഡിക്കൽ കോളേജിലെ റിട്ട.ചീഫ് ഫിസിയോ തെറാപ്പിസ്റ്റുമായിരുന്ന മുഹമ്മ പഞ്ചായത്ത് 8-ാം വാർഡ് സ്മിതാഭവനിൽ (കന്നിട്ടയ്ക്കൽ ) എം.എൻ.സുധാമണി (എം.എൻ. എസ്.മണി-81) നിര്യാതനായി. വ്യോമസേനയിൽ നിന്നും വിരമിച്ച ശേഷം കോഴിക്കോട് മെഡിക്കൽ കോളജിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ആലപ്പുഴ ഗവ.മെഡിക്കൽ കോളേജിൽ നിന്ന് ചീഫ് ഫിസിയോ തെറാപ്പിസ്റ്റായി വിരമിച്ചു. മുഹമ്മയിൽ ഫിസിയോ തെറാപ്പി സെന്റർ നടത്തിവരുകയായിരുന്നു.സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന്. ഭാര്യ:അംബികാഭായി. മകൾ:എസ്.സ്മിത (ഹയർ സെക്കൻഡറി സ്‌കൂൾ ശ്രീകണ്ഠേശ്വരം,പൂച്ചാക്കൽ). മരുമകൻ: ജെ.അനിൽ (അഡ്വ.ചേർത്തല).