
അമ്പലപ്പുഴ: കരുമാടിയിൽ ക്ഷേത്രത്തിലെ കാണിക്കവഞ്ചി തകർത്ത് പണം അപഹരിച്ചു .കരുമാടി നാഗനാട് ഭുവനേശ്വരി ക്ഷേത്രത്തിലാണ് ഇന്നലെ പുലർച്ചെ മോഷണം നടന്നത് .തിടപ്പള്ളിയിൽ സൂക്ഷിച്ചിരുന്ന രണ്ട് കാണിക്കവഞ്ചികൾ തകർത്ത് പണം അപഹരിച്ചു . കോവിലിന്റെ വാതിൽ കുത്തിത്തുറക്കാൻ ശ്രമം നടത്തിയിരുന്നു. രാവിലെ ക്ഷേത്രം തുറക്കാനെത്തിയ ജിവനക്കാരനാണ് മോഷണം വിവരം അറിയുന്നത് . തുടർന്ന് ക്ഷേത്ര ഭാരവാഹികൾ അമ്പലപ്പുഴ പൊലിസിൽ വിവരം അറിയിച്ചു.പൊലിസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.