
അമ്പലപ്പുഴ: മത്സ്യബന്ധനത്തിനിടെ കുഴഞ്ഞു വീണ തൊഴിലാളിക്ക് രക്ഷകരായി തീരദേശ പൊലീസ്. ആലപ്പാട് സ്വദേശി ലീലാകൃഷ്ണനാണ് തോട്ടപ്പള്ളി തീരദേശ പൊലീസ് സ്റ്റേഷനിലെ പൊലീസുകാർ രക്ഷകരായത്.വെള്ളിയാഴ്ച രാവിലെ ബെദാനിയ എന്ന ബോട്ടിൽ മത്സ്യബന്ധനം നടത്തുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. വിവരമറിഞ്ഞ തോട്ടപ്പള്ളി തീരദേശ സ്റ്റേഷനിലെ സി.ഐ: എം.യഹിയായുടെ നിർദേശ പ്രകാരം സി.പി.ഒ ജിബിൻ സണ്ണി, നന്ദു കണ്ണൻ, സ്രാങ്ക് ഇഗ്നേഷ്യസ്, ലാസ്ക്കർ വിഷ്ണു എന്നിവർ ചേർന്ന് ഇദ്ദേഹത്തെ കരക്കെത്തിച്ച ശേഷം ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിലെത്തിക്കുകയായിരുന്നു.