
അമ്പലപ്പുഴ: കേരള സ്റ്റേറ്റ് ഹോമിയോപതിക് കോ-ഓപ്പറേറ്റീവ് ഫാർമസി (ഹോംകോ) ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. ജ്യോതിർഗമയ - 2022 എന്ന പേരിൽ സംഘടിപ്പിച്ച ക്യാമ്പ് എ.എം.ആരിഫ് എം.പി ഉദ്ഘാടനം ചെയ്തുഹോമിയോപ്പതി ഡയറക്ടർ ഡോ.എം. എൻ. വിജയാംബിക അദ്ധ്യക്ഷയായി. എം.എൽ.എമാരായ പി.പി.ചിത്തരഞ്ജൻ,എച്ച്. സലാം, ഹോംകോ പ്രൊഡക്ഷൻ ഇൻ ചാർജ് എസ് .മീരാദേവി, ഹോംകോ എംപ്ലോയീസ് യൂണിയൻ സെക്രട്ടറി എസ്. സരിത, എംപ്ലോയീസ് അസോസിയേഷൻ സെക്രട്ടറി വി. കണ്ണൻ, ലൈഫ് സ്കിൽഡ് ട്രെയ്ൻ ഡോ.പ്രകാശ് രാമകൃഷ്ണൻ, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻ്റ് എ. സിനിമോൻ, എന്നിവർ സംസാരിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ജെ .ബോബൻ സ്വാഗതം പറഞ്ഞു.