കായംകുളം: എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയനിലെ ശാഖാ യോഗം വനിതാ സംഘം ഭാരവാഹികളുടെ യോഗം ഇന്ന് ഉച്ചയ്ക്ക് 2 .30 ന് ബോട്ടുജെട്ടിയിലെ ഓഡിറ്റോറിയത്തിൽ നടക്കും.യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും.ശാഖായോഗം പ്രസിഡന്റുമാർ ,വൈസ് പ്രസിഡന്റുമാർ, സെക്രട്ടറിമാർ ,യൂണിയൻ കമ്മിറ്റി അംഗങ്ങൾ, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ, വനിതാ സംഘം ഭാരവാഹികൾ എന്നിവർ പങ്കെടുക്കണമെന്ന് യൂണിയൻ സെക്രട്ടറി പി.പ്രദീപ് ലാൽ അറിയിച്ചു.