കായംകുളം: തീർപ്പാക്കാത്ത ഫയലുകളിൽ തീരുമാനമെടുക്കാൻ 27,29,30 തീയതികളിൽ രാവിലെ 10.30 മുതൽ കായംകുളം നഗരസഭയിൽ ഫയൽ അദാലത്ത് നടത്തുമെന്ന് ചെയർപേഴ്സൺ പി.ശശികല അറിയിച്ചു. 2022 ജനുവരി 31 മുമ്പ് സമർപ്പിച്ചിട്ടുള്ളതും തീർപ്പാക്കിയിട്ടില്ലാത്തതുമായ ഫയലുകളിലാണ് തീരുമാനമെടുക്കുന്നത്. ഫയലുകൾ സംബന്ധിച്ച വിശദവിവരങ്ങൾ ഓഫീസ് സമയത്ത് നേരിട്ടോ 7558066591 എന്ന നമ്പരിലോ 26 ന് വൈകിട്ട് 4 ന് മുമ്പ് അറിയിക്കണം. 27 ന് നഗരസഭ എൻജിനീയറിംഗ് വിഭാഗം, 29 ന് റവന്യൂ വിഭാഗം, 30 ന് പെൻഷൻ വിഭാഗം എന്നിങ്ങനെയാണ് അദാലത്ത് സംഘടിപ്പിച്ചിരിക്കുന്നത്.