
അമ്പലപ്പുഴ: ദേശീയപാതയിൽ തോട്ടപ്പള്ളി സ്പിപിൽവേയിൽ ലോറി ഇടിച്ച് വീട്ടമ്മ മരിച്ചു. ഇന്നലെ പുലർച്ചെ 4ഓടെ തോട്ടപ്പള്ളി സ്പിൽവേ പാലത്തിലായിരുന്നു അപകടം. കരുവാറ്റ നന്ദു ഭവനത്തിൽ കൊച്ചുമോന്റെ ഭാര്യ ഗായത്രി (38) ആണ് മരിച്ചത്.പുലർച്ചെ പുറക്കാടുള്ള തട്ടുകട പൂട്ടി കരുവാറ്റയിലെ വീട്ടിലേക്ക് സ്കൂട്ടറിൽ പോകുകയായിരുന്ന ഗായത്രിയുടെ സ്കൂട്ടറിൽ എതിരെ വന്ന ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. റോഡിൽ തെറിച്ചുവീണ ഇവരുടെ ദേഹത്തു കൂടി പിന്നാലെ വന്ന തടി ലോറി കയറി ഇറങ്ങി. സംഭവസ്ഥലത്തു തന്നെ ഗായത്രി മരിച്ചു. അമ്പലപ്പുഴ പൊലീസ് എത്തി മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. പോസ്റ്റുമാർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. മക്കൾ:കൃഷ്ണപ്രിയ, കൃഷ്ണവേണി, കൃഷ്ണ നന്ദ.