ആലപ്പുഴ: നഗരസഭയുടെ ജനദ്രോഹ ഭരണത്തിനെതിരെ കോൺഗ്രസിന്റെ നേതൃത്വത്തിൽ 25 മുതൽ 28 വരെ റിലേ സത്യാഗ്രഹ സമരം നടത്തും. ആദ്യ ദിനത്തിലെ സമരം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. തുടർന്നുള്ള ദിവസങ്ങളിൽ പി.സി.വിഷ്‌ണുനാഥ് എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് അഡ്വ. ബി. ബാബുപ്രസാദ്, തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം.എൽ.എ എന്നിവർ പങ്കെടുക്കും. സമരപരിപാടികളെക്കുറിച്ച് ആലോചിക്കാൻ ഡി.സി.സി ഓഫീസിൽ ചേർന്ന യോഗം ഡി.സി.സി പ്രസിഡന്റ് ബാബുപ്രസാദ് ഉദ്ഘാടനം ചെയ്‌തു. സമര സമിതി ചെയർമാൻ സുനിൽ ജോർജ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽസെക്രട്ടറിമാരായ എ.എ. ഷുക്കൂർ, എം.ജെ.ജോബ്, രാഷ്‌ട്രീയകാര്യ സമിതി അംഗം എം. ലിജു എന്നിവർ പങ്കെടുത്തു.