മാന്നാർ: എസ്.എൻ.ഡി.പി യോഗം നിർദ്ദേശപ്രകാരം യൂത്ത് മൂവ്മെന്റ് കേന്ദ്രസമിതി നേതൃത്വത്തിൽ നടക്കുന്ന യോഗ ജ്വാല ജില്ലാസംഗമം വിജയിപ്പിക്കുന്നതിന്റെ ഭാഗമായി മാന്നാർയൂണിയൻ പ്രവർത്തകസംഗമത്തിന്റെ മുന്നോടിയായി ഇന്ന് മേഖലാ സമ്മേളനങ്ങൾ നടക്കും. ചെന്നിത്തല, മാന്നാർ, ബുധനൂർ എന്നിങ്ങനെ മൂന്നു മേഖലകളിലായി സമ്മേളനങ്ങൾ നടക്കും. ഇന്ന് രാവിലെ 10ന് ചെന്നിത്തല മേഖലയിലെ 13 ശാഖായോഗങ്ങളുടെ സമ്മേളനം 143-ാം നമ്പർ കാരാഴ്മ ശാഖാഹാളിലും , 11.30 ന് മാന്നാർ മേഖലയിലെ ശാഖായോഗങ്ങളുടെ സമ്മേളനം യൂണിയൻ ഓഫീസിലും, ഉച്ചക്ക് 2 ന് ബുധനൂർ മേഖലയിലെ ശാഖായോഗങ്ങളുടെ യോഗം 4965-ാം നമ്പർ മുട്ടേൽ ശാഖാഹാളിലും നടക്കും. മേഖലാ യോഗങ്ങൾ യൂണിയൻ ചെയർമാൻ ഡോ.എം.പി വിജയകുമാർ ഉത്ഘാടനം ചെയ്യും. യൂണിയൻ കൺവീനർ ജയലാൽ എസ്.പടീത്തറ അദ്ധ്യക്ഷത വഹിക്കും. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗങ്ങൾ, ശാഖായോഗം, വനിതാസംഘം, യൂത്ത് മൂവ്മെന്റ്, കുടുംബ യൂണിറ്റ്, കുമാരി-കുമാര സംഘം ഭാരവാഹികൾ, മൈക്രോസംഘം ഭാരവാഹികൾ, പോഷകസംഘടനാ ഭാരവാഹികൾ എന്നിവർ പങ്കെടുക്കും.
മാന്നാർ യൂണിയൻ പ്രവർത്തകസംഗമം മേയ് 2ന് ഉച്ചയക്ക് 2 ന് ഡോ.പൽപ്പുനഗറിൽ (മാന്നാർ ആര്യാട്ട് ഹാൾ) നടക്കും.