ambala

അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ മൾട്ടി ഡിസിപ്ലിനറി ഇന്റൻസീവ് കെയർ യൂണിറ്റിലെ (എം.ഐ.സി.യു) സർജറി വിഭാഗത്തിലെ ഒരു സെൻട്രൽ എ.സി വ്യാഴാഴ്ച മുതൽ തകരാറിലായി​. 12 രോഗികളാണ് ഈ വിഭാഗത്തിൽ ചികിത്സയിലുള്ളത്. ഇതേത്തുടർന്ന് രോഗികൾ വിയർത്തൊലിച്ചും, വേദന സഹിച്ചും കൊടും ചൂടിലാണ് കഴിയുന്നത്. ശസ്ത്രക്രിയ കഴിഞ്ഞു കിടക്കുന്ന രോഗികൾക്ക് എ.സി പ്രവർത്തിക്കാത്തതിനാൽ അണുബാധ ഉണ്ടാകുവാൻ സാധ്യത ഉണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. കമ്പനിയിൽ അറിയിച്ചിട്ടുണ്ടെന്നും അറ്റകുറ്റപ്പണി നടത്തി എ.സി അടുത്ത ദിവസം പ്രവർത്തനസജ്ജമാക്കുമെന്നും ആശുപത്രി അധികൃതർ പറഞ്ഞു.